Sunday, January 30, 2011

എന്‍റ്റെയും നിന്‍റ്റെയും കഥ

ചാരനിറമുള്ള പുസ്റ്റകത്തിന്‍റ്റെ നിറമില്ലാത്ത ഏടുകളിലേയ്ക്കാണ്‍ അവന്‍ പറന്നു വീണത്.അവന്‍ വലിയ ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങി.അവളുടെ ചിരി ആദ്യമായി മുറി വിട്ടു പുറത്തു പോയത് അതിനു ശേഷമാണു.മാധവിക്കുട്ടിയും,ഖുസ്രൊയും പ്രപന്ച സത്യങ്ങളുടെ അന്തരീക്ഷത്തില്‍ മുഴങ്ങി അലിഞ്ഞു ചേര്‍ന്നു.ഒരു ദിനം അവന്‍ പതിയെ പറഞ്ഞു.'എന്-റ്റെ വിവാഹമാണു.'അവളില്‍ മൌനത്തിന്‍റ്റെ ചിറകടി ഉയരുന്നത് അവനറിഞ്ഞു.അവള്‍ പറയാന്‍ മടിച്ചതും അവന്‍ പറയാന്‍ മറന്നതും അവിടെ ഗതികിട്ട പ്രേതമായി അലഞ്ഞു നടന്നു.

കാക്കകള്‍

രാവിലെ കാക്കകള്‍ കൂട്ടം കൂട്ടമായി കരഞ്ഞു.അവള്‍ക്കു ആധിയായി.എന്തൊ അവലക്ഷണം...അമ്മ പറ്ഞ്ഞിരിക്കുന്നു.അവള്‍ക്കു പേടിയായി..ആരാണാവൊ?തിളക്കുന്ന കഷനങ്ങളിലേയ്ക്കു തേങ്ങാപ്പാല്‍ ഒഴിച്ചു കൊണ്ടു അവള്‍ ചിന്തിച്ചു.അമ്മമ്മയ്ക്കു വയസ്സായി കിടപ്പിലാണു.അവരാണൊ?അതൊ ഗൂപി ഇതിനിടെ സൂചിപ്പിച്ച വയസ്സായ അമ്മാവന്?ചിന്തിച്ചു കഴിഞ്ഞപ്പൊഴെയ്ക്കു അവല്‍ സ്വയം തിരുത്തി.ഞാനിതെന്തൊക്കെയാ ചിന്തിയ്ക്കുന്നത്?മരിക്കാന്‍ പൊന്നവരുടെ കണക്കെടുക്കുകയൊ?കഷ്ടം! അപ്പോഴേയ്ക്കും മകള്‍ ടിഫിനുമായി അടുക്കളയിലെത്തി.
"ഇന്നെനിയ്ക്കു സ്വീറ്റായിട്ടുല്ല ആ ബിസ്കറ്റ് സ്നാക്സ് ആയിട്ടു വേണംട്ടൊ."
"തരാലൊ"
അതെടുത്തു വെച്ചു അവളെ ഉടുപ്പ്‌ ഇടീച്ചു ബാഗുമായി പുറത്തിറങ്ങി.അപ്പോഴേയ്ക്കു അവള്‍ കാക്കകളുടെ കരച്ചില്‍ മറന്നിരുന്നു.സ്കൂള്‍ വാന്‍ വന്നിരിക്കുന്നു.ഓടിയെത്തി അവളെ വാനില്‍ കയറ്റി അടുക്കളയിലുള്ള ബാക്കി പണികളെ പറ്റി ചിന്തിച്ചു കൊണ്ടു റോഡു മുറിച്ചു കടന്ന അവള്‍ ചീറി വന്ന കാറിനെ കണ്ടതെ ഇല്ല.അപ്പൊഴും കാക്കള്‍ കൂട്ടം കൂട്ടമായി കരഞ്ഞു കൊണ്ടെ ഇരുന്നു....