Thursday, August 12, 2010

ഒരു ഗന്ധര്‍വന്‍

ഗന്ധര്‍വന്‍ അതു വഴി പോകുമ്പോള്‍ അവള്‍ തുണി കഴുകി ആറിയിടുകയായിരുന്നു.ഗന്ധര്‍വനു അവളെ നന്നെ ബോധിച്ചു.അടുത്തു ചെന്നു നിന്നു.അവള്‍ ശ്രദ്ധിച്ചതേയില്ല.
ഒന്നു മുരടനക്കി കൊണ്ടു ഗന്ധര്‍വന്‍ ചോദിച്ചു.
"അലക്കുകയാണല്ലെ?"
"എന്തു തോന്നുന്നു?"ഉടനടി മറുപടി വന്നു.ഒരു തുടക്കത്തിനായി ചൊദിച്ചതായിരുന്നു.അതു ചീറ്റിപ്പോയി.ഇനി എന്തു ചോദിക്കണമെന്നു ഗന്ധര്‍വന്‍ ആലോചിച്ചു.പിന്നീടു ചൊദിച്ചു.
"വിവാഹിതയാണല്ലെ?"
"ആണെങ്കില്‍?"
"വെറുതെ ചോദിച്ചതാണു."
അവള്‍ മുഖമുയര്‍ത്തി ഗന്ധര്‍വനോടു ചോദിച്ചു.
"സെന്‍സസ്‌ എടുക്കാന്‍ വന്ന ആളാവും അല്ലെ?"
"ഞാന്‍ ഗന്ധര്‍വനാണു.
അവല്‍ പൊട്ടിച്ചിരിച്ചു.ഗന്ധര്‍വന്‍ വല്ലാതായി.
"എന്താ ഇവിടെ ?ഏതായലും വന്നത്‌ നന്നായി.എനിക്കിവിടെ സംസാരിക്കാന്‍ ആളില്ലാതെ ബോറടിച്ച്‌ ഇരിക്യായിരുന്നു..."
"ഭര്‍താവു പൊയോ?"
"പോയി"
"കുട്ടിയുണ്ടൊ?"
"ഉണ്ടു.സ്കൂളില്‍ പോയി. അകത്തു വറു ഞാന്‍ കാപ്പിയിട്ടു തരാം."
"എനിക്കു വേണ്ട." ഗന്ധര്‍വന്‍ മുഖം തിരിച്ചു.
"പിന്നെ എന്താ വേണ്ടത്‌?
"ഒന്നും വേണ്ട.ഞാന്‍ നാളെ വരാം."
"എന്തു പറ്റി?" അവള്‍ മുഖം ചുളിച്ചു.
"ഒന്നൂല്ല്യ"
ഗന്ധര്‍വന്‍ പിറ്റേദിവസം ഏതാണ്ടു അതേസമയത്തു അവളുടെ വീട്ടിലെത്തി.അവള്‍ കുളിച്ചു ഗന്ധര്‍വനെ കാത്തിരിക്ക്യായിരുന്നു..ഗന്ധര്‍വന്‍ പുഞ്ചിരിച്ചു.അവര്‍ ഒരു പാട്‌ സംസാരിച്ചു.
ഒടുക്കം ഗന്ധര്‍വന്‍ അവളോടു പറഞ്ഞു.
"നിന്നെ എനിക്കിഷ്ടായി.പോരുന്നൊ?അവളൊന്നും മിണ്ടിയില്ല.
"ഞാന്‍ നിനക്‌ സ്വപ്നങ്ങളെ തരാം.എന്റെ പ്രേമം തരാം.ആലൊചിക്കൂ.ഞാന്‍ നാളെ വരാം..."
അതും പറഞ്ഞു ഗന്ധര്‍വന്‍ പോയി.
രത്രി മുഴുക്കെ അവല്‍ ആലൊചിച്ചു.ഉറങ്ങുന്ന ഭര്‍ത്താവിനെയും കുഞ്ഞിനെയും നോക്കി.അവള്‍ക്കു കരച്ചില്‍ വന്നു.

പിറ്റേദിവസം ഗന്ധര്‍വന്‍ വന്നു.അവള്‍ക്കു ഒരു ഉത്സാഹവും ഇല്ലായിരുന്നു.
"എന്തു തീരുമാനിച്ചു?"
അല്‍പസമയത്തേയ്ക്കു അവള്‍ നിശബ്ദയായി.
"ഇല്ല.എനിക്കു വരാന്‍ പറ്റില്ല"
ഗന്ധര്‍വന്‍ തലതാഴ്ത്തി ഇറങ്ങിപ്പോയി.അവള്‍ ഗന്ധര്‍വന്റെ യാത്ര ഇമവെട്ടാതെ നോക്കി നിന്നു...

Thursday, June 3, 2010

അയാള്‍

ഒരു ഉച്ച തിരിഞ്ഞ നെരത്താണു ആ മണി മുഴങ്ങിയത്‌.ഉച്ച്കയുറക്കത്തിന്റെ ആദ്യ ഘട്ടത്തില്‍ നിന്നും എഴുന്നെറ്റു വഴിവണിഭക്കാരെ ശപിച്ചു കൊണ്ടു അവള്‍ അസഹ്യതയൊടെ വാതില്‍ തുറന്നു.അത്‌ അയാളായിരുന്നു."എന്നെ മനസ്സിലായില്ലെ?"അയാള്‍ ചോദിച്ചു.എവിടെയൊ കണ്ടു മറന്ന മുഖം.അവള്‍ ഒാര്‍മിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അയാള്‍ സോഫയില്‍ ഇരുന്നു.ഇരു നിറവും ചെറുതായി താടിയുമുള്ള ഈ മുഖത്തെ അവള്‍ക്കു പരിചയമുണ്ടു.പക്ഷെ ആരു???
"മനസ്സിലായില്ല..."അയാള്‍ പുഞ്ഞിരിച്ചു.
"ഇത്ര വെഗം എന്നെ മറന്നുവൊ?"
"ഞാന്‍ നിങ്ങളുടെ വീട്ടില്‍ മുന്‍ബൊരിക്കല്‍ വന്നിരുന്നു.5 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌."
എന്നിട്ടും അവള്‍ക്കു ആ മുഖം ഒര്‍മിച്ചെടുക്കാന്‍ കഴിഞ്ഞില്ല.
"ഹരി ഓഫീസില്‍ ആവും അല്ലെ?"
"അതെ."
ഭര്‍ത്താവിന്റെ സുഹ്രുത്തു തന്നെ.അവള്‍ ഉറപ്പിച്ചു.അവള്‍ ചിരിച്ചു.അയാളും.
"ഞാന്‍ ചായ എടുക്കാം.""വെണ്ട.ഞാന്‍ അസമയങ്ങളില്‍ ചായ കുടിക്കാറില്ല."
"ജ്യൂസ്‌"?
"വേണ്ട".
അവള്‍ പിന്നെ നിര്‍ബന്ധിച്ചില്ല.
"ഹരി വൈകീട്ടേ എത്തു."അവള്‍ പറഞ്ഞു.
"അതിനു ഞാന്‍ നിങ്ങളെ കാണാനാണു വന്നത്‌..കൊണ്ടു പോവാനും."
ഇപ്പോള്‍ അവള്‍ തികച്ചും അമ്പരന്നു.
"നിങ്ങള്‍ എന്താനു പറയുന്നത്‌?ഞാന്‍ എന്തിനു നിങ്ങളൊടൊപ്പം വരണം?എനിക്കു നിങ്ങളെ അറിയുക വരെ ഇല്ല.!
"നിങ്ങള്‍ക്കെന്നെ അറിയാം".അയാള്‍ ചിരിച്ചു."ഞാന്‍ പറഞ്ഞില്ലെ 5 വര്‍ഷം മുന്‍പ്‌ ഞാന്‍ ഇവിടെ വന്നിരുന്നു.അന്നു ഞാന്‍ നിങ്ങളെ വിളിച്ചതാണു.ഹരിയുടെ അഛനാണൂ അന്നു എന്റൊപ്പം വന്നത്‌."
അവള്‍ ഞെട്ടി.ചന്ദനത്തിരിയുടെ ഗന്ധം അവള്‍ക്കനുഭവപ്പെട്ടു
."നിങ്ങളെന്തസ്സംബന്ധമാണു പറയുന്നത്‌?എനിക്കു നിങ്ങളെ അറിയില്ല.അറിയാത്ത നിങ്ങളൊടൊപ്പംഞ്ഞാന്‍ എങ്ങോട്ടും വരില്ല.വാതില്‍ തുറന്നതു തന്നെ തെറ്റ്‌."വിഹ്വലതയൊടെ അവള്‍ പറഞ്ഞു.
വൈകീട്ട്‌ 4 മണിക്കു മോന്‍ സ്കൂള്‍ വിട്ടു വരും.അവനെ കൂട്ടി കൊണ്ടുവരണം.എന്തൊക്കെ പണി ഇനിയും ബാക്കി കിടക്കുന്നു.ഞാന്‍ വരണമത്രെ"അവള്‍ പിറുപിറുത്തു.
അയാള്‍ ചിരിച്ചു.ആ ചിരിയുടെ അവാച്യമായ ആകര്‍ഷണത്തിനു നേരെ അവള്‍ മുഖം തിരിച്ചു.
"നിങ്ങള്‍ക്കു വേറെ പണീയില്ലെ?വേഗം പൊയ്ക്കൊളു ഇവിടുന്നു.ഞാന്‍ വരില്ല."
"പോവാം. പക്ഷെ നിങ്ങളും എന്നൊടൊപ്പം ഉണ്ടാവും."അയാള്‍ ആവര്‍ത്തിച്ചു.
"ഇതു നല്ല തമാശ!"അവള്‍ പൊട്ടിച്ചിരിച്ചു.
"ഒന്നു പോയിത്തരാമൊ ഇവിടുന്നു?"അവളുടെ ഹൃദയം ദ്രുതഗതിയില്‍ മിടിച്ചു.
"ഇതെന്തു കഷ്ടം?ഉച്ചയ്ക്കു ഒരൊ മാരണങ്ങള്‍ കയറി വരും".അവള്‍ പറഞ്ഞു.
അയാള്‍ക്കെണീക്കാന്‍ ഭാവമില്ലായിരുന്നു.അയാള്‍ അവളെ വെറുതെ നോക്കിയിരുന്നു.അതു അവളെ വല്ലാതെ ചൊടിപ്പിച്ചു.ഒരു വികാരത്തള്ളിച്ചയില്‍ അവള്‍ അലറി.
"കടന്നു പോവാനല്ലെ പറഞ്ഞത്‌?"
അവളയാളെ ഉന്തി പുറത്താക്കി വാതിലടച്ചു.അവളുടെ ഹൃദയ മിടിപ്പ്‌ ഉച്ചസ്തായിയില്‍ ആയിരുന്നു.കുറച്ചു നെരം അവള്‍ സോഫയില്‍ ഇരുന്നു. ശന്തമായതിനു ശേഷമവള്‍ കിടക്കയില്‍ കിടന്നു. അപ്പൊഴും അവളയാളെ പറ്റിയും അവളുടെ തന്നെ അപരിചിതമായ പെരുമാറ്റത്തെ പറ്റിയും ചിന്തിക്കുകയായിരുന്നു.സാധാരണ അവള്‍ക്കു ദേഷ്യം വരാരില്ലെങ്ങിലും ഇപ്പൊള്‍ വന്നതിനു കുറ്റബൊധം തോന്നിയില്ല.
"നന്നായി അങ്ങനെ തന്നെ വേണം" അവളുടെ മനസ്സു പറഞ്ഞു. അതിനിടെ അവളെപ്പൊഴോ ഉറങ്ങിപ്പോയി.ആ ഉറക്കത്തില്‍ നിന്നും അവള്‍ പിന്നെ ഉണര്‍ന്നതേ ഇല്ല.