Thursday, August 12, 2010

ഒരു ഗന്ധര്‍വന്‍

ഗന്ധര്‍വന്‍ അതു വഴി പോകുമ്പോള്‍ അവള്‍ തുണി കഴുകി ആറിയിടുകയായിരുന്നു.ഗന്ധര്‍വനു അവളെ നന്നെ ബോധിച്ചു.അടുത്തു ചെന്നു നിന്നു.അവള്‍ ശ്രദ്ധിച്ചതേയില്ല.
ഒന്നു മുരടനക്കി കൊണ്ടു ഗന്ധര്‍വന്‍ ചോദിച്ചു.
"അലക്കുകയാണല്ലെ?"
"എന്തു തോന്നുന്നു?"ഉടനടി മറുപടി വന്നു.ഒരു തുടക്കത്തിനായി ചൊദിച്ചതായിരുന്നു.അതു ചീറ്റിപ്പോയി.ഇനി എന്തു ചോദിക്കണമെന്നു ഗന്ധര്‍വന്‍ ആലോചിച്ചു.പിന്നീടു ചൊദിച്ചു.
"വിവാഹിതയാണല്ലെ?"
"ആണെങ്കില്‍?"
"വെറുതെ ചോദിച്ചതാണു."
അവള്‍ മുഖമുയര്‍ത്തി ഗന്ധര്‍വനോടു ചോദിച്ചു.
"സെന്‍സസ്‌ എടുക്കാന്‍ വന്ന ആളാവും അല്ലെ?"
"ഞാന്‍ ഗന്ധര്‍വനാണു.
അവല്‍ പൊട്ടിച്ചിരിച്ചു.ഗന്ധര്‍വന്‍ വല്ലാതായി.
"എന്താ ഇവിടെ ?ഏതായലും വന്നത്‌ നന്നായി.എനിക്കിവിടെ സംസാരിക്കാന്‍ ആളില്ലാതെ ബോറടിച്ച്‌ ഇരിക്യായിരുന്നു..."
"ഭര്‍താവു പൊയോ?"
"പോയി"
"കുട്ടിയുണ്ടൊ?"
"ഉണ്ടു.സ്കൂളില്‍ പോയി. അകത്തു വറു ഞാന്‍ കാപ്പിയിട്ടു തരാം."
"എനിക്കു വേണ്ട." ഗന്ധര്‍വന്‍ മുഖം തിരിച്ചു.
"പിന്നെ എന്താ വേണ്ടത്‌?
"ഒന്നും വേണ്ട.ഞാന്‍ നാളെ വരാം."
"എന്തു പറ്റി?" അവള്‍ മുഖം ചുളിച്ചു.
"ഒന്നൂല്ല്യ"
ഗന്ധര്‍വന്‍ പിറ്റേദിവസം ഏതാണ്ടു അതേസമയത്തു അവളുടെ വീട്ടിലെത്തി.അവള്‍ കുളിച്ചു ഗന്ധര്‍വനെ കാത്തിരിക്ക്യായിരുന്നു..ഗന്ധര്‍വന്‍ പുഞ്ചിരിച്ചു.അവര്‍ ഒരു പാട്‌ സംസാരിച്ചു.
ഒടുക്കം ഗന്ധര്‍വന്‍ അവളോടു പറഞ്ഞു.
"നിന്നെ എനിക്കിഷ്ടായി.പോരുന്നൊ?അവളൊന്നും മിണ്ടിയില്ല.
"ഞാന്‍ നിനക്‌ സ്വപ്നങ്ങളെ തരാം.എന്റെ പ്രേമം തരാം.ആലൊചിക്കൂ.ഞാന്‍ നാളെ വരാം..."
അതും പറഞ്ഞു ഗന്ധര്‍വന്‍ പോയി.
രത്രി മുഴുക്കെ അവല്‍ ആലൊചിച്ചു.ഉറങ്ങുന്ന ഭര്‍ത്താവിനെയും കുഞ്ഞിനെയും നോക്കി.അവള്‍ക്കു കരച്ചില്‍ വന്നു.

പിറ്റേദിവസം ഗന്ധര്‍വന്‍ വന്നു.അവള്‍ക്കു ഒരു ഉത്സാഹവും ഇല്ലായിരുന്നു.
"എന്തു തീരുമാനിച്ചു?"
അല്‍പസമയത്തേയ്ക്കു അവള്‍ നിശബ്ദയായി.
"ഇല്ല.എനിക്കു വരാന്‍ പറ്റില്ല"
ഗന്ധര്‍വന്‍ തലതാഴ്ത്തി ഇറങ്ങിപ്പോയി.അവള്‍ ഗന്ധര്‍വന്റെ യാത്ര ഇമവെട്ടാതെ നോക്കി നിന്നു...

3 comments:

  1. @
    <\>
    _/\_ കൊള്ളാലോ...

    ReplyDelete
  2. ക്ലൈമാക്സ്‌ കൊള്ളാം !!

    ReplyDelete
  3. അതുശരി. ഈ പരിപാടി തുടങ്ങിയോ‌? ഞാൻ കണ്ടിരുന്നില്ല. വെറുതെ എന്റെ ബ്ലോഗ് വഴി കയറിയപ്പോൽ പഴയൊരു കമന്റിൽ നിന്ന് പ്രൊഫൈൽ ക്ലിക്കി കണ്ടതാണ്. രസമുണ്ട് വായിക്കാൻ. മരണം. ഗന്ധർവൻ.... വിഷയങ്ങൾ പഴയതാണ്. എങ്കിലും ഇങ്ങനെ ഒതുക്കി എഴുതുമ്പോൾ ഒരു പുതുമ. :)

    കഥ സീമക്ക് വഴങ്ങും. കുറച്ചുകൂടി കോമ്പ്ലക്സായി എന്തെങ്കിലും എഴുതിത്തുടങ്ങൂ. :)

    ReplyDelete